പ്രിയദര്ശന് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു.
ആമസോണ്‍ പ്രൈമിലൂടെയാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.
തിയറ്റര്‍ റിലീസിനായി ഫിലിം ചേംബറും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ചര്‍ച്ച നടത്തിയിരുന്നു എന്നാൽ ചർച്ച പരാജയപ്പെട്ടു.
തിയറ്ററുകള്‍ അഡ്വാന്‍സ് തുകയായി 50 കോടി രൂപ നല്‍കണം എന്ന ആന്റണി പെരുമ്പാവൂറിന്റെ ആവശ്യം തിയേറ്ററുടമകള്‍ അംഗീകരിച്ചില്ല. ഇതോടെയാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിന് നല്കാന് തീരുമാനമായത്.
100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യ മലയാള സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മരക്കാറിന്റെ തിരക്കഥ പ്രിയദര്‍ശനും അനി ഐ.വി ശശിയുമാണ്.
മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് സിനിമ. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, അര്ജുന്, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് ഉള്‍പ്പെടെ വന്‍താരനിര മരക്കാറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക