ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ അപലപിച്ച് സംവിധായകന് എം പത്മകുമാര്‍. ഇതാണോ കോണ്‍ഗ്രസ് സംസ്കാരം എന്നാണ് സംവിധായകന് ചോദിക്കുന്നത്.
ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
”ഇതാണോ കോണ്‍ഗ്രസ് സംസ്കാരം? ഇതാണോ സെമി കേഡര്‍ ? പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരം?
എ.കെ. ആന്റണി അടക്കമുള്ള ഡല്‍ഹിയിലെ നേതാക്കള്‍ മൗനം ഭജിച്ച് വീട്ടിലിരിക്കുമ്പോള്‍ കൊച്ചിയിലെ വഴിയാത്രക്കാരെ ആക്രമിക്കുകയാണോ ഇവിടുത്തെ കോണ്‍ഗ്രസുകാരുടെ സമരമുറ?
ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു, അപലപിക്കുന്നു” എന്നാണ് സംവിധായകന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക