കൊച്ചി: നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ഒമർ ലുലു. താൻ ജോജുവിനൊപ്പമാണ് ഈ വിഷയത്തിലെന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമർ പറഞ്ഞു.
‘ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡിൽ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്.ഞാൻ അവസാന ഹർത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവർത്തിക്കുന്നു
“ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുൻപിൽ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ?”, എന്നാണ് ഒമർ ലുലു കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക