ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റ് വളപ്പില്‍ കൂറ്റന്‍ മരം കടപുഴകി നാല്പ്പത്തിയഞ്ചുകാരിയായ വനിതാ കോണ്‍സ്റ്റബിള്‍ മരിച്ചു. മരം കടപുഴകി ഡ്യൂട്ടിയില്‍ ആയിരുന്ന കോണ്‍സ്റ്റബിളിനു മേല്‍ പതിക്കുകയായിരുന്നു.
മരത്തിനു കീഴെ വേറെയും പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി മാറുകയായിരുന്നു. തിരക്കുള്ള ദിവസം ആയിരുന്നെങ്കില്‍ വന്‍ ദുരന്തം ആവുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇന്നു രാവിലെ ഒന്‍പതരയോടെയാണ് അപകടം. കവിതയാണ് മരിച്ചത്. സെക്രട്ടേറിയറ്റിന്റെ എക്സിറ്റ് ഗേറ്റില്‍ ഡ്യൂട്ടിയായിലായിരുന്നു, കവിത. എസ്സിപിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു അവര്‍. കൂടെയുണ്ടായിരുന്ന ഒരു പൊലീസുകാരന് നിസ്സാര പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക