കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനെതിരെ രംഗത്ത് വന്ന നടന് ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ്. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് റോഡ് ഉരോധിച്ചത്. എന്നാൽ, ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് പ്രതിഷേധിക്കുന്നതിനെ എതിർത്താൻ ജോജു രംഗത്ത് വന്നത്. ഇതേ തുടർന്ന് ജോജുവിന്റെ വാഹനത്തിന്റെ ചില്ല് പ്രവർത്തകർ തള്ളി തകർക്കുകയും ചെയ്തിരുന്നു. നടൻ ജോജുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പി സി ജോര്‍ജ്.
റോഡ് ഉപരോധിച്ചുകൊണ്ടല്ലാതെ പിന്നെങ്ങനെയാണ് സമരം നടത്തേണ്ടതെന്നും താനായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ചെല്ലുവാന്‍ ജോജു ആരാണെന്നും പി സി ജോര്‍ജ് ചോദിച്ചു. അയാള്‍ക്കു കൂടി വേണ്ടിയല്ലെ അവര്‍ സമരം ചെയ്തതെന്നും താനായിരുന്നെങ്കിൽ ജോജു ആശുപത്രിയിൽ കിടക്കുമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. നാല് കാശ് കയ്യിൽ വന്നപ്പോൾ എല്ലാം മറന്ന് പോയതാണോ എന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക