വിശപ്പ് സഹിക്കാതെ താനല്ലാതായത് ഒരു കാട്ടു മൃഗമാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു കാട്ടു കരടി തന്നെ. കാലിഫോര്‍ണിയ സ്വദേശിയായ ഒരാളുടെ വീട്ടില്‍ കയറി കെഎഫ്സി ചിക്കനാണ് വിശപ്പ് മൂത്ത് ഈ കരടി അകത്താക്കിയത്.
കാലിഫോര്‍ണിയയിലെ സിയേറ മാഡ്രെ സ്വദേശിയായ ജോണ്‍ ഹോള്ഡെന്റെ വീട്ടിലാണ് ഈ ‘അതിക്രമം’ നടത്തിയത്. കഴിഞ്ഞ ആഴ്ചയിലാണ് സംഭവം. പുറത്തു പോയി മടങ്ങി വന്ന ജോണ്‍ ഞെട്ടിയ്ക്കുന്ന ആ കാഴ്ച കണ്ടത്. താന്‍ വാങ്ങി വെച്ച കെഎഫ്സിയുടെ ചിക്കന്‍ ബക്കറ്റില്‍ നിന്ന് യഥേഷ്ടം ചിക്കന്‍ കഴിക്കുകയായിരുന്നു കാട്ടില്‍ നിന്നെത്തിയ ഈ ചങ്ങാതി.
കെഎഫ്സി ചിക്കന്‍ തിന്നുന്ന കരടി അധികം വൈകാതെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ വരവേല്‍പ്പു കിട്ടിയ വീഡിയോയില്‍, തവിട്ട് നിറമുള്ള ഒരു കരടി അടുക്കളയില്‍ കയറി ലോകമെമ്ബാടും പ്രശസ്തമായ കെഎഫ്സി ചിക്കന്‍ കഴിക്കുന്ന കൗതുകകരമായ ദൃശ്യമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ജോണ്‍ തന്റെ സ്മാര്‍ട്ട് ഫോണിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. പ്രാദേശിക മാധ്യമമായ ABC7ന് നല്കിയ അഭിമുഖത്തില്‍ ജോണ്‍ പറഞ്ഞത്, താന്‍ അകത്ത് നിന്ന് ഈ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടപ്പോള്‍ പുറത്ത് നിന്ന് മറ്റൊരു കരടി തനിക്ക് ‘അഭിവാദ്യം’ അര്‍പ്പിച്ച് കൈവീശിക്കാണിച്ചു എന്നാണ്. പിന്നീട് ജോണ്‍ വലിയ ശബ്ദങ്ങളുണ്ടാക്കിയാണ് ഇവയെ ഓടിച്ചതെന്നും മാധ്യമത്തിന് നല്കിയ വിവരത്തില്‍ ജോണ്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക