ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎം-ജികെഎവൈ) ഹോളി വരെ നീട്ടുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. അയോധ്യയിൽ ദീപോത്സവം ആഘോഷിക്കുന്ന വേളയിലാണ് യോഗിയുടെ പ്രഖ്യാപനം.
“ഇന്ന് ഒരു പവിത്രമായ അവസരമാണ്, രാമരാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്, ഞങ്ങൾ (PM-GKAY) സൗജന്യ റേഷൻ പദ്ധതി ഹോളി വരെ നീട്ടുകയാണ്. ഇതിന് കീഴിൽ ഞങ്ങൾ അരിയും ഗോതമ്പും മാത്രമല്ല, ഉപ്പും ഭക്ഷ്യ എണ്ണയും, പയറുവർഗ്ഗങ്ങളും നൽകും. ആദിത്യനാഥ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
കോവിഡ് -19 പാൻഡെമിക് കാരണം കഴിഞ്ഞ വർഷം മാർച്ചിൽ കേന്ദ്രം പ്രഖ്യാപിച്ച ഭക്ഷ്യസുരക്ഷാ ക്ഷേമ പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. ഇതനുസരിച്ച്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന എല്ലാ ഗുണഭോക്താക്കൾക്കും ഒരാൾക്ക് 5 കിലോ അധിക ഭക്ഷ്യധാന്യം നൽകുന്നു.
കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചു, ഉത്തർപ്രദേശ് സർക്കാരും ബുധനാഴ്ച രണ്ട് ഇന്ധനങ്ങളുടെ വാറ്റ് താഴ്ത്തി സംസ്ഥാനത്ത് ലിറ്ററിന് 12 രൂപ കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക