വിവാദ പരാമര്‍ശത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരണവുമായി പ്രിയദര്ശന്. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് പ്രിയദര്‍ശന്റെ പ്രതികരണം.
പ്രിയദര്‍ശന്റെ വാക്കുകള്‍:ദുല്ഖറിനെയോ അദ്ദേഹത്തിന്റെ പുതിയ ചിത്രം കുറുപ്പിനെയോക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയും വിചാരിക്കാത്ത നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു.
രക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ചര്‍ച്ചയിലാണ് പ്രിയദര്ശന് വിവാദ പരാമര്‍ശം നടത്തിയത്. ‘ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്.
നെറ്റ്ഫ്ലിക്സില്‍ വില്ക്കാന് പറ്റാതെ വരുമ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങി കൊണ്ട് വന്നു തിയേറ്ററുകാരെ സഹായിച്ചു. അതൊന്നും ശരിയല്ല’, എന്നാണ് പ്രിയദര്ശന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക