കൊല്ലം: പോക്സോ കേസിൽ മന്ത്രവാദി പിടിയിൽ. മന്ത്രവാദ ചികിത്സയ്ക്ക് എത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അയത്തിൽ കല്ലുംതാഴം സാദത്ത് നഗർ–100എ റാഹത്ത് മൻസിലിൽ വാടകയ്ക്കു താമസിച്ചിരുന്ന ഷാജഹാൻ (സബ്ജാൻ–41) ആണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 28നാണ് കേസിന് ആസ്പദമായ സംഭവം.
പിതാവിനൊപ്പം മന്ത്രവാദ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയെ പിതാവിനെ മരുന്നു വാങ്ങാനായി അയച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസിപി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു സൈബർ സിറ്റി സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു മലപ്പുറത്തു നിന്ന് ഇയാൾ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക