പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണത്തിന് എല്ലാ സംരക്ഷണവും നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാർച്ച്, നടൻ ജോജു ജോർജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റിയത്.
ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാൻ കഴിയില്ല.
സിനിമാ പ്രവർത്തകർക്ക് പൂർണ പിന്തുണ ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്യുന്നു. കെ സുധാകരന്റെ വരവോടുകൂടി, ആർഎസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്.
ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക