മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല.
സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.
ഇപ്പോഴിതാ, പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. ഒരു റെസ്റ്റോറന്റിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ചിരിയോടെ ഡ്രിങ്ക്സുമായി ഇരിക്കുന്ന സംവൃതയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക