സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ ഉണ്ണി. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്.
മകൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. എന്റെ ഹൃദയത്തിൽ പതിഞ്ഞ നിമിഷങ്ങളെന്ന ക്യാപ്ഷനോടെയായിരുന്നു ദിവ്യ ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയുടെ മടിയിലിരിക്കുന്ന ഐശ്വര്യയെ കാണാൻ വളരെ ക്യൂട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക