ശ്രിനഗർ: ശ്രിനഗറിലെ ബോഹ്റി കടാൽ മേഖലയിൽ നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
മഹാരാജ് ഗഞ്ചിലെ ഒരു കടയിലെ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം.
പ്രതികരിക്കാൻ ഇവിടെ എഴുതുക