ഭോപ്പാല്‍: ജോദ്പുരിലെ തിരക്കേറിയ എയിംസ് റോഡില്‍ അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഓഡി കാര്‍ മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങളെ ഒന്നിനുപിന്നാലെ ഒന്നായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ യാത്രക്കാരെ ഇടിക്കുന്നതും ചേരിയിലേക്ക് പാഞ്ഞു കയറുന്നതും സംഭവം നടന്നതിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
A speeding Audi car hit 11 people on AIIMS Road in #Jodhpur on Tuesday. In this a 16-year-old boy died, while 10 people were injured. A shocking video of this accident has also surfaced.@NewIndianXpress pic.twitter.com/PzUQGwGkx0
— Rajesh Asnani (@asnaniraajesh) November 9, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക