മമ്മൂട്ടിയുടെ നായികയായി സിനിമയിൽ തുടക്കം കുറിച്ച നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെ നൈല സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചു.
ഇപ്പോഴിതാ, റേഞ്ച് റോവർ സ്പോർട്ട് എച്ച്എസ്ഇ ബ്ലാക്ക് എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് നൈല. പുതിയ വാഹനത്തിന്റെ ചിത്രങ്ങളും നൈല ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.
മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് നൈല ഉഷ. തുടർച്ചയായി സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് നൈല.ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ ആണ് നൈലയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക