ജോധ്പുര്‍: യാത്രക്കാരുമായി പോകുന്നതിനിടെ ടാങ്കറുമായി കൂട്ടിയിടിച്ച് ബസ് കത്തി യാത്രക്കാരായ 12 പേര് പൊള്ളലേറ്റ് മരിച്ചു. രാജസ്ഥാനിലാണ് സംഭവം. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ബാര്‍മര്‍-ജോധ്പുര്‍ ഹൈവേയിലാണ് അപകടം നടന്നത്.
25 പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് യാത്രക്കാരനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലോത്രയില്‍ നിന്ന് രാവിലെ 9.55നാണ് ബസ് പുറപ്പെട്ടത്.
എതിര്‍ദിശയിലെത്തിയ ടാങ്കര്‍ ട്രെയിലര്‍ തെറ്റായ വശത്തില്‍ എത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചു. സംഭവത്തില്‍ 12 പേര് മരിച്ചു. 10 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെക്കുറിച്ച് വിവരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക