പ്രണയ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ മിഞ്ചൂരിലാണ് സംഭവം. മിഞ്ചൂരിലെ താരാമണിയിലെ കാമുകിയുടെ വീട്ടിലെത്തിയ അജിത്ത് എന്ന യുവാവാണ് പ്രണയിനിയെ കൊലചെയ്യാനും ആത്മഹത്യയ്ക്കും ശ്രമിച്ചത്. ഇരുവരും ചികിത്സയിലാണ്. 22 കാരിയായ യുവതിയും അജിത്തും മിഞ്ചൂരിലെ ഒരു മൊബൈല്‍ റീട്ടെയില്‍ ഷോപിൽ ജോലി ചെയ്യവേയാണ് പ്രണയത്തിലായത്.
എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ രക്ഷിതാക്കളോട് സംസാരിക്കാനെത്തിയതായിരുന്നു യുവാവ്. യുവതിയും അജിത്തും സംസാരിച്ച് തര്‍ക്കമായി. ഇതിന് പിന്നാലെ യുവാവ് കയ്യിൽ കരുതിയ കത്തിയെടുത്ത് കഴുത്ത് അറുക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് എത്തിയ വീട്ടുക്കാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ അജിത്ത് യുവതിയുടെ വീട്ടിലെ മറ്റൊരു മുറിയിൽ തൂങ്ങി മരിക്കാനും ശ്രമിച്ചു. നിലവിൽ ചികിത്സയിലുള്ള
അജിതിനെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് വിടുന്ന മുറയ്ക്ക് കേസില്‍ അജിത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക