ദുബായ്: ഐസിസി ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരത്തിന്റെ ഭാര്യയ്ക്ക് വധഭീഷണി. മത്സരത്തില്‍ നിര്‍ണായക ക്യാച്ച് നഷ്ടമാക്കിയ പാക് താരം ഹസന് അലിയുടെ ഭാര്യയ്ക്കെതിരെയാണ് വധഭീഷണി .
ഹസന് അലിയുടെ ഭാര്യ ഇന്ത്യക്കാരിയായതിനാലാണ് ഭീഷണിയെന്ന് റിപ്പോര്‍ട്ടുണ്ട്. മത്സരത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ ഹസന് അലി, പത്തൊമ്പതാം ഓവറില്‍ ഓസീസിനെ ജയിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്റെ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു. ഇതോടെ ഹസന് അലിക്കെതിരെ അധിക്ഷേപവും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകര്‍.
ഹസന് അലി ക്യാച്ച് നഷ്ടമാക്കിയതിന് പിന്നാലെ ഷഹീന് അഫ്രിദിയെ മൂന്നു സിക്സര്‍ പറത്തിയാണ് മാത്യു വെയ്ഡ് ഓസീസ് ജയം ഉറപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക