പ്രിയദര്ശന് സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ഡ്രാമയില്‍ ഒരു വിരമിച്ച ബോക്സിംഗ് ചാമ്പ്യനായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി.
ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.എന്നാല്‍ ഇപ്പോഴിതാ, ബോക്സിംഗ് പരിശീലനത്തില്‍ മുഴുകിയിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു വീഡിയോ ആണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലാവുന്നത്.
മോഹന്‍ലാല്‍ പതിവായി ജിമ്മില്‍ പോവുകയും ഇതിനകം തന്നെ ശരീരഭാരം കാര്യമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ബോക്സിംഗ് സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി അദ്ദേഹം തന്റെ ശാരീരികക്ഷമതയില്‍ ശ്രദ്ധിക്കുന്നതായാണ് വിവരം. താരം നേരത്തെയും ബോക്സിംഗിനായി പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക