ബജാജിന്റെ ജനപ്രിയ മോഡലായ ബജാജ് പൾസർ 220F ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്.
ബജാജ് അടുത്തിടെ അതിന്റെ പുതിയ പൾസർ 250 മോഡലുകളായ പൾസർ N250, ബജാജ് F250 എന്നിവ അവതരിപ്പിച്ചതിനാൽ ഈ നിർത്തലാക്കൽ പ്രതീക്ഷിച്ചിരുന്നതായും ഈ മോട്ടോർസൈക്കിളിന്റെ അവസാന ബാച്ച് പുറത്തിറങ്ങിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2007-ൽ ആണ് ആദ്യ ബജാജ് പൾസർ 220Fനെ പുറത്തിറക്കുന്നത്. കരുത്തുറ്റ എഞ്ചിനും ആധുനിക ഡിസൈനും മോട്ടോർസൈക്കിളിനെ യുവ ബൈക്ക് യാത്രക്കാർക്കിടയില്‍ ആരാധകരെ നേടിക്കൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക