കൊച്ചി: മോൻസൻ മാവുങ്കലിന് കുരുക്കായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. മോൻസൻ മാവുങ്കൽ, മുൻ ഡ്രൈവർ അജി അടക്കം മൂന്ന് പേർക്കെതിരെ കേസ് എടുതത്ത് അന്വേഷണം തുടങ്ങി.
ക്രൈംബ്രാഞ്ച് എടുത്ത കേസുകളുടെ വിവവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി അന്വേഷണ സംഘത്തിന് കത്ത് നൽകി
മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പിൽ കേസെടുത്ത്.
മോൻസൻ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്റെ മേക്കപ്പ് മാൻ ജോഷി അടക്കമുള്ളവരാണ് കൂട്ട് പ്രതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക