മഴ ശക്തമായതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ , കൊല്ലം , പത്തനംതിട്ട , കാസര്‍കോട് , കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കാരണം കേരളാ സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും നടത്തുവന്നിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ CB150X അഡ്വഞ്ചർ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു
അതേസമയം, സർക്കാരിൽ നിന്ന് ശമ്പളം പറ്റുന്ന സ്ഥാപനങ്ങളിലെ അധ്യാപകരും മറ്റ് ജീവനക്കാരും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളിൽ ലഭ്യമാക്കേണ്ടതാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക