മസ്കത്ത്: ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി.
നിയമ വിരുദ്ധമായി കടത്തുന്നതിന് ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്.
മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് തെരച്ചിലിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.
കപ്പലിലുണ്ടായിരുന്ന എട്ട് ഏഷ്യക്കാര്‍ക്കെതിരായ നിയമ നടപടികള്‍ പൂർത്തികരിച്ചുവെന്നും പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക