കുറുപ്പിന്റെ വിജയാഘോഷം മകൾ മറിയത്തിനും അണിയറപ്രവർത്തകർക്കുമൊപ്പം ആഘോഷിക്കുന്ന ദുൽഖറിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മകൾ മറിയം ജീവിതത്തിലേക്ക് വന്നതിനു ശേഷമുള്ള മാറ്റത്തെക്കുറിക്കുറിച്ച് ബിഹൈന്ഡ്വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് ദുൽഖർ.
”എന്തു ടെൻഷൻ ഉണ്ടെങ്കിലും മറിയത്തോടൊപ്പം കുറച്ചു സമയം ചെലവഴിച്ചാൽ മാറും. ഞങ്ങളുടെയെല്ലാം സ്ട്രെസ് മാറ്റുന്ന ഒരാളാണ്,” വാപ്പച്ചിയും മറിയവും ഒന്നിച്ചുള്ള നിമിഷങ്ങൾ പകർത്താൻ തനിക്കിഷ്ടമാണെന്നും ദുൽഖർ പറഞ്ഞു. മറിയത്തിന്റെ മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ഫൊട്ടോ എടുത്തത് എങ്ങനെയാണെന്നതിനെക്കുറിച്ചും ദുൽഖർ പറഞ്ഞു.
”അവർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, വാപ്പച്ചി എന്തോ അവളോട് പറയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അവളുടെ മുടി കെട്ടിത്തുടങ്ങിയത്. അത് കണ്ടപ്പോൾ തന്നെ ഫൊട്ടോ എടുത്തു.”
വാപ്പച്ചി വീട്ടിൽ ഭയങ്കര കൂളാണെന്നും ദുൽഖർ പറഞ്ഞു. പക്ഷേ അദ്ദേഹത്തെ പേടിയുണ്ട്, അതൊരു ബഹുമാനത്തോടെയുള്ള പേടിയാണ്. വഴക്ക് കേൾക്കുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. പ്രമോഷനൊക്കെ പോയി വരാന്‍ ലേറ്റായാല്‍ വഴക്ക് പറയാറുണ്ട്. ആ വഴക്ക് കേൾക്കാൻ തനിക്ക് ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക