പ്രഭാസ് നായകനാകുന്ന ചിത്രമാണ് രാധേ ശ്യാം. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപോഴിതാ പ്രഭാസ് ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ‘വിക്രാമാദിത്യ’ എന്ന ഒരു കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പൂജ ഹെഗ്ഡെ ‘പ്രേരണ’യാണ് രാധേ ശ്യാമില്‍.
യുവൻ ശങ്കര്‍ രാജയും, ഹരിനി ഇവതുരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്ണകാന്ത് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീതം തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക