പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക്കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി.
പട്ടാപ്പകൽ കൊലപാതകം നടത്തി പ്രതികൾ രക്ഷട്ടെത് സിപിഎം-എസ്ഡിപിഐ ബന്ധം കൊണ്ടെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം സംഭവത്തിൽ അഞ്ച് പ്രതികൾ ഉണ്ടെന്നും അവരെ കണ്ടാൽ തിരിച്ചറിയാമെന്നും സഞ്ജിത്തിന്റെ ഭാര്യ അർഷിത പറഞ്ഞു.
ചെങ്കൊടിത്തണലിൽ ഭീകരവാദം തഴച്ചുവളരുകയാന്നൈന്ന് പി കെ കൃഷ്ണദാസ് പാലക്കാട്ട് കുറ്റപ്പെടുത്തിയപ്പോൾ ഒരു പടി കൂടി കടന്ന് എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ ഗവർണറെയും കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക