തമിഴ് നടൻ വിജയിയുടെ വീട്ടിൽ ബോംബ് ഭീഷണി. വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയിയുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം അയച്ചതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിഴുപുരം സ്വദേശിയായ ഭുവനേശ്വരനെയാണ് പോലീസ് സംഭവത്തെ തുടർന്ന് പിടികൂടിയത്. സംഭവത്തെ തുടർന്ന് താരത്തിന്റെ മാനേജർ പോലീസിൽ പരാതി നൽകുകയായിരുന്നു.
നടന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേയ്ക്ക് ഫോൺ സന്ദേശം വരികയും തുടർന്ന് പോലീസ് സംഘവും ബോംബ് നിര്‍വീര്യ സ്ക്വാഡുകളും ശ്വാനസേനയും നടന്റെ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തുവാൻ സാധിച്ചില്ല. തുടർന്നാണ് നടന്റെ മാനേജർ പൊലീസിന് പരാതി നൽകിയത്. അതേസമയം, യുവാവ് സമാന രീതിയിൽ തന്നെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനസാമി നടന്മാരായ കമൽ ഹാസൻ, രജനികാന്ത്, അജിത് കുമാര്‍ എന്നിവരുടെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശമയച്ചതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക