ദില്ലി: ഇഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കാലാവധി നീട്ടിയത് അടുത്ത നവംബർ വരെയാണ് . എസ് കെ മിശ്രയുടെ സർവീസ് ഈ മാസം അവസാനിരിക്കെയാണ് നടപടി.
കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി 5 വർഷം വരെ നീട്ടി കേന്ദ്രം ഭേദഗതി ഇറക്കിയിരുന്നു. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീംകോടതി നിർദ്ദേശം മറിക്കടക്കാനാണ് ഭേദഗതി കൊണ്ടുവന്നത്.
നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി എത്തിയിരുന്നു. ഹർജിയിൽ വാദം കേട്ട കോടതി ഒരുവർഷം കൂടി കാലാവധി നീട്ടിനൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടിനൽകരുതെന്ന് ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക