സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. പശ്ചിമബംഗാള്‍, റാഞ്ചി, സാന്ത്രഗാച്ചി, ചക്രദാര്‍പുര്‍, ബോണ്ടമുണ്ട, ജര്‍സുഗുഡ തുടങ്ങിയ സ്ഥലങ്ങളിലെ വര്‍ക്ക്ഷോപ്പുകളിലും ലോക്കോ ഷെഡ്ഡുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി 1785 ഒഴിവുണ്ട്. റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ട്രേഡുകള്‍- ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.), മെക്കാനിക് (ഡീസല്‍), മെഷീനിസ്റ്റ്, പെയിന്റര്‍ (ജി), റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്, കേബിള്‍ ജോയന്റര്‍/ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പ്പെന്റര്‍, വയര്‍മെന്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), ലൈന്മാന്, ട്രിമ്മര്‍, എം.എം.ടി.എം. (മെക്കാനിക് മെഷീന്‍ടൂള്‍ മെയിന്റനന്‍സ്, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍) തുടങ്ങിയ ട്രേഡുകളിലാണ് അവസരം.
10-ാം ക്ലാസ്/ മെട്രിക്കുലേഷന്‍ 50 ശതമാനം മാര്‍ക്കോടെ പാസായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി.) പാസായിരിക്കണം.
പ്രായം- 01.01.2022ന് 15 വയസ്സ് പൂര്‍ത്തിയാക്കണം. 24 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തു വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി – ഡിസംബര്‍ 14
പ്രതികരിക്കാൻ ഇവിടെ എഴുതുക