തെന്നിന്ത്യൻ താരസുന്ദരി നയൻതാര ഇന്ന് തന്റെ 37ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇത്തവണയും കാമുകൻ വിഘ്നേഷ് ശിവനൊപ്പമാണ് താരം തന്റെ ജന്മദിനം ആഘോഷിക്കുന്നത്. താരത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. മഞ്ഞ ടോപ്പും നീല ജീന്‍സും ധരിച്ച് കേക്ക് മുറിക്കുന്ന നയന്‍സിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിഘ്നേഷ് തന്റെ നെഞ്ചോട് ചേർത്ത് നിർത്തിയ ശേഷമാണ് താരം പിറന്നാൾ കേക്ക് മുറിക്കുന്നത്.
Birthday Bash 🌟🎉 #VikkyNayan pic.twitter.com/UtTqX6bJtx
— Nayanthara✨ (@NayantharaU) November 17, 2021
‘നയന്‍’ എന്നെഴുതിയ കേക്കാണ് വിഘ്നേഷ് നയന്‍താരയ്ക്കായി സമ്മാനിച്ചത്.‘ എന്റെ കണ്മണി, തങ്കമേ നിനക്ക് പിറന്നാള്‍ ആശംസകള്‍’ എന്ന് വിഘ്നേഷ് കുറിച്ചു. വിഘ്നേഷ് ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കാത്തുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. നയൻതാരക്കൊപ്പം സാമന്തയും വിജയ് സേതുപതിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക