ഭൂരിഭാഗം സ്ത്രീകളിലും ഉണ്ടാകുന്ന ഒന്നാണ് ആര്‍ത്തവകാല അസ്വസ്ഥതകള്‍. ചിലര്‍ക്ക് ആര്‍ത്തവ ക്രമക്കേടുകളും. ആര്‍ത്തവം നേരത്തെ വരുന്നതും വൈകി വരുന്നതും കൂടുതല്‍ നാൾ നിൽക്കുന്നതും ആര്‍ത്തവ സമയത്തെ വേദനകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. ആ സമയത്ത് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആര്‍ത്തവകാല അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഏറെ മികച്ചതാണ്. ആര്‍ത്തവകാല ക്രമക്കേടുകള്‍ക്കും ഇതേറെ ഗുണം നല്‍കും. അതിലൊന്നാണ് ശർക്കര.
ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഏറ്റവും നല്ലതാണ് ശർക്കര. ശർക്കര ഒരു ക്ലെൻസിങ് ഏജന്റാണെന്ന് പറയാം. ആര്‍ത്തവം കൃത്യമാകാന്‍ ശര്‍ക്കര ഉപയോഗിക്കാവുന്നതാണ്.
ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ഇത് സഹായിക്കും.ആര്‍ത്തവമുള്ള സമയത്ത് സ്ത്രീകള്‍ ചൂടുവെള്ളത്തോടൊപ്പം തന്നെ ഒരു ചെറിയ കഷ്ണം ശര്‍ക്കര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശര്‍ക്കര വെള്ളത്തില്‍ ഒരു കഷ്ണം ഇഞ്ചി ഇട്ടു കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ശർക്കര ധാതുക്കൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഈ പോഷകങ്ങൾ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് ശരീരത്തിന് ഊർജ്ജം നൽകുന്നതിനും സഹായിക്കുന്നു.
ആർത്തവ സമയത്തെ ശരീരവേദനകൾ ലഘൂകരിക്കാൻ ശർക്കര മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
തലച്ചോറിലെ സെറോടോണിനെ ഉത്തേജിപ്പിക്കുന്നതിലൂടെ ശർക്കര മൂഡ് ബൂസ്റ്ററായി പ്രവർത്തിക്കുന്നു. ഉന്മേഷം നിലനിർത്താൻ ശർക്കര മികച്ചതാണ്.
ആർത്തവ സമയത്ത് മലബന്ധം, ദഹനപ്രശ്നങ്ങൾ എന്നിവ സാധാരണമാണ്. ശർക്കര ദഹനം മികച്ചതാക്കാൻ സഹായിക്കുകയും വയറു സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആർത്തവ ദിനങ്ങൾക്ക് നാല്, അഞ്ച് ദിവസം മുൻപ് മുതൽ ശർക്കര കഴിക്കാം. ഏതെങ്കിലും ഭക്ഷണത്തിൽ ചേർത്തും ശർക്കര കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക