ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരവുമായി ട്വിറ്റർ. പുതിയ ട്വീറ്റുകൾ ഓട്ടോമാറ്റിക് ആയി ടൈംലൈനിൽ പ്രത്യക്ഷപ്പെടുന്നു എന്നായിരുന്നു ഉപഭോക്താക്കൾ അറിയിച്ച പരാതി. ഈ പരാതിയ്ക്ക് പരിഹാരവുമായാണ് ഇപ്പോൾ ട്വിറ്റർ എത്തിയിരിക്കുന്നത്. നിരവധി ഉപഭോക്താക്കളുള്ള മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് കൂടിയാണ് ട്വിറ്റർ. ഇനി മുതൽ പഴയ ട്വീറ്റുകൾ തന്നെയാണ് ടൈംലൈനിൽ കാണാൻ സാധിക്കുക.
കമ്പനി ജീവനക്കാരുടെ കോവിഡ് വിവരങ്ങൾ മറച്ചുവച്ചു, ആമസോണിന് പിഴ
അതേസമയം, പുതിയ ട്വീറ്റുകൾ കാണണമെന്നുണ്ടെങ്കിൽ ടൈംലൈനിന് മുകളിൽ കാണുന്ന ട്വീറ്റ് കൗണ്ടര്‍ ബാറില്‍ ക്ലിക്ക് ചെയ്യണം. അതുവരെ പഴയ ട്വീറ്റുകളായിരിക്കും അവിടെ കാണാൻ സാധിക്കുക. മാത്രമല്ല, ടൈംലൈൻ ഇനി ഓട്ടോമാറ്റിക് റിഫ്രഷ് ആകുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക