കമ്പനിയിലെ ജീവനക്കാരുടെ കോവിഡ് വിവരങ്ങൾ മറച്ചുവച്ചതിന് യുഎസ് കോർപ്പറേറ്റ് ഭീമനായ ആമസോണിന് പിഴ. കമ്പനിയിൽ തന്നെ കോവിഡ് ബാധിച്ച ജീവനക്കാരുടെ വിവരങ്ങൾ മറ്റുള്ള ജീവനക്കാരെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്നാണ് അഞ്ച് ലക്ഷം ഡോളർ ആമസോണിന് പിഴയായി ചുമത്തിയത്. ആമസോണിന്റെ കാലിഫോർണിയയിലെ തൊഴിലിടങ്ങളിലെ വിവരങ്ങളാണ് കമ്പനി മറച്ചുവച്ചത്. സഹപ്രവർത്തകരെ കോയിവിഡ് ബാധിതരുടെ വിവരങ്ങൾ അറിയിക്കുന്നതിൽ കമ്പനി വലിയ പരാജയമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ഇനി മുതൽ കോവിഡ് കേസുകൾ പ്രദേശിക ആരോഗ്യ ഏജന്‍സിയുമായി പങ്കുവയ്ക്കണമെന്നും പിഴ അടയ്ക്കണമെന്നും ആമസോണിനെ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇപ്രകാരം ചെയ്യുമെന്ന് ആമസോൺ അറിയിച്ചതായാണ് റിപ്പോർട്ട്. കോവിഡ് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ നിയമപ്രകാരമാണ് ആമസോണിന് പിഴ നൽകിയിരിക്കുന്നത്. ആമസോണിനെതിരെ ഉയർന്ന പരാതി ബോധ്യപ്പെട്ടതിനാലാണ് പിഴ ചുമത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക