റിയാദ്: സൗദി അറേബ്യയില്‍ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. ബുറൈദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്മിന് അമീന് (53) ആണ് മരിച്ചത്.
സ്കൂളില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വിശ്രമിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ച് അന്ത്യം സംഭവിച്ചു.
പത്ത് വര്‍ഷമായി ഈ സ്കൂളില്‍ അധ്യാപികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക