ദില്ലി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട് ഇൻഡോർ. ഇത് അഞ്ചാം തവണയാണ് ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്.
കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവ്വെയിലാണ് ഇൻഡോർ ഒന്നാമതെത്തിയത്. സർവ്വെ ഫലം ഇന്നാണ് പ്രഖ്യാപിച്ചത്. സ്വച്ഛ സർവ്വെക്ഷൺ അവാർഡ് 2021 ന്റെ രണ്ടാം സ്ഥാനം ലഭിച്ചത് സൂറത്തിനും മൂന്നാം സ്ഥാനം വിജയവാഡയ്ക്കുമാണ്.
വൃത്തിയുള്ള ഗംഗാ നഗരം എന്ന കാറ്റഗറിയിൽ വാരണസിയെ അവാർഡിനായി തെരഞ്ഞെടുത്തു. സർവ്വെ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ചത്തീസ്ഗഡ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക