ഒന്നര മണിക്കൂറോളം സമയത്തേക്ക് യുഎസ് പ്രസിഡന്റ് സ്ഥാനം വഹിച്ച് കമലാഹാരിസ്. ആരോഗ്യ പരിശോധനകൾക്കായി ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും പ്രസിഡന്റ് പദവി കമല ഹാരിസിന് കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കൻ സമയം രാവിലെ 10.10നായിരുന്നും അധികാരം കൈമാറിയത്. 11.35 ആയപ്പോൾ ബൈഡൻ തിരികെ പദവിയില്‍ പ്രവേശിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.
പതിവ് കൊളോണോസ്കോപി പരിശോധനയാണ് ബൈഡന് നടത്തിയത്. ഇതിനായി അനസ്തേഷ്യ നൽകുന്നതിനാലാണ് താൽക്കാലികമായി അധികാരം കൈമാറിയത്.
ഇതോടെ ഏറ്റവും ചുരുങ്ങിയ സമയം അമേരിക്കയുടെ ആക്ടിങ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ച ആദ്യ സ്ത്രീയും കമലാഹാരിസായി. 2002 ലും 2007 ലും അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ് ബുഷും സമാനമായി അധികാരം കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക