വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ കുറച്ച് മഹാരാഷ്ട്ര. ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കിയുടെ എക്സൈസ് തീരുവയാണ് മഹാരാഷ്ട്ര കുറിച്ചിരിക്കുന്നത്. തീരുവ 50 ശതമാനം കുറച്ചതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. 300 ആയിരുന്ന എക്സൈസ് തീരുവ ഇപ്പോൾ 150 ആയി കുറച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്കൊപ്പമെത്തുവാനും അവരുടേതിന് തുല്യമാക്കാനുമാണ് തീരുവ കുറച്ചിരിക്കുന്നത്. മദ്യ വിൽപ്പനയുടെ നൂറ് കോടിയുടെ വരുമാനമാണ് പ്രതിവർഷം മഹാരാഷ്ട്ര സർക്കാരിന് ലഭ്യമാകുന്നത്.
പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം…! തിരിച്ചടിയായി പേടിഎം ഓഹരികൾ
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. ഒരുലക്ഷത്തോളം മദ്യ കുപ്പികളാണ് ശരാശരി സംസ്ഥാനത്ത് വിറ്റ് പോകുന്നത്. തീരുവ കുറച്ചതോടെ മദ്യ വിൽപ്പന ഇനിയും ഉയരുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്. ഒരുലക്ഷമെന്നത് 2.5 ലക്ഷം കുപ്പികളായി വർധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക