സുഹൃത്തിനൊപ്പം സൈക്കിൾ സവാരിയ്ക്ക് ഇറങ്ങിയ മോഹൻലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, വീഡിയോയിൽ മോഹൻലാൽ ഉപയോഗിച്ച സൈക്കിളിന്റെ വിശേഷങ്ങളാണ് ആരാധകർക്കൊപ്പം സൈക്കിൾ പ്രേമികളുടെയും ശ്രദ്ധ കവരുന്നത്.
ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിളാണ് വീഡിയോയിൽ താരം ഉപയോഗിച്ചത്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള ഈ സൈക്കിളിന് ഏകദേശം 1.60 ലക്ഷം രൂപയാണ് വില വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക