മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയും ഗാനരചയിതാവുമാണ് പ്രഭാവർമ. അദ്ദേഹത്തിന്റേതായി പുതിയ നോവൽ പുറത്തിറങ്ങുകയാണ്. ‘ആഫ്റ്റര്‍ ദ ആഫ്റ്റര്‍മാത്’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം അടുത്തമാസം പ്രകാശനം ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു മലയാള കവിയുടെ ആദ്യ ഇംഗ്ലീഷ് നോവൽ എന്ന അംഗീകാരം പുസ്തകം പുറത്തിറങ്ങുന്നതോടെ പ്രഭാവർമക്ക് ലഭിക്കും. ഡല്‍ഹിയിലെ ഇന്‍ഡസ് പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
വനിതാ നടിമാർ പ്രവർത്തിക്കുന്ന ടിവി സീരിയലുകൾ നിർത്താൻ ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ട് താലിബാന്
അതോടൊപ്പം പേരിട്ടിട്ടില്ലാത്ത ആത്മകഥയുടെ നാല്പത് അധ്യായങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ കവിതകളിലൂടെ ജനശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് നോവൽ രചന മേഖലയിലേയ്ക്ക് കടക്കുകയായിരുന്നു. നേരത്തെ ഒരു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘രൗദ്ര സാത്വികം’ കാവ്യാഖ്യായികയുടെ തുടര്‍ച്ചയാണ് നോവല്‍. നോവൽ ഡിസംബറിൽ തന്നെ പ്രക്ഷണം ചെയ്യാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക