കുറുപ്പിന്റെ പ്രമോഷൻ വാഹനത്തിനെതിരെ മല്ലു ട്രാവലർ. പ്രമോഷനുവേണ്ടി ഉപയോഗിച്ചിരുന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിനെതിരെയാണ് യൂട്യൂബർ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി തുരുമ്പെടുത്തു നശിക്കാൻ തുടങ്ങി ആ അവസരത്തിൽ സിനിമാ പ്രമോഷനു വേണ്ടി സ്റ്റിക്കർ ഒട്ടിച്ച കാർ നാട് മുഴുവൻ കറങ്ങുന്നത് MVD കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നന്നും മല്ലു ട്രാവലർ ചോദിച്ചു.
മല്ലു ട്രാവലറുടെ വാക്കുകൾ ;
‘അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ?? സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ? നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്. 100 % ഇത് നിയമ വിരുദ്ധം ആണ്. (ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത് കണ്ട് ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ , സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ. MVD കേരളം :- മല്ലു ട്രാവലർ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ഇ ബുൾജെറ്റിന്റെ ട്രാവലർ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ധാക്കിയിരുന്നു. അതെ സമയം ദുൽഖർ സൽമാനെ നയകനാക്കി സംവിധയകൻ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ‘കുറുപ്പ്’ തിയേറ്ററുകളിൽ ഗംഭീര പ്രകടനം കാഴ്ചവെയ്ക്കുകയാണ്. തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷനോടെ ഇതിനകം അമ്പത് കോടി ക്ലബ്ബിൽ ഇടം നേടികഴിഞ്ഞു ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക