തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ അനുമതി.
അനുപമയുടെ പങ്കാളി അജിത്തിനെ വിളിച്ച് സിഡബ്ല്യൂസി വിവരം അറിയിക്കുകയായിരുന്നു. നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് അനുപമ പുറപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ 14 ന് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്കിയ സംഭവം പുറത്തെത്തിയത്. തുടർന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി.
അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക