നടി പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക് ജൊനാസും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. ഭർത്താവിനൊപ്പം യുഎസിലാണ് പ്രിയങ്ക ചോപ്രയുടെ താമസം. എന്നാൽ ഇപ്പോൾ ഇവർ വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കി.
ഹോളിവുഡിലെ ചില മാധ്യമങ്ങൾ ഇരുവരും അധികം വൈകാതെ വേർപിരിയുമെന്നുവരെ എഴുതി. പക്ഷേ അതിനൊന്നും മറുപടി പറയാൻ പ്രിയങ്ക തയ്യാറായില്ല.
നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രിയങ്കയുടെ വിവാഹമോചനത്തിന് തയ്യാറെടുക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറയാൻ ഒരു കാരണം ഉണ്ട്.
പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും നിക്കിന്റെ കുടുംബപേരായ ജൊനസ് നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് കാരണം. ഇവരുടെ വിവാഹശേഷം ഉടനെ ഇവർ വേർപിരിയുമെന്ന തരത്തിൽ പലരും പ്രവചനം നടത്തിയിരുന്നു. ആ പ്രവചനം ശരിയാകുന്നു എന്ന തരത്തിലാണ് സോഷ്യൽ മീഡിയ ചർച്ചകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക