മലയാളത്തിലൂടെ വന്ന് തമിഴ് , തെലുങ്ക് സിനിമാ ലോകത്തും ഏറെ ശ്രദ്ധ നേടിയ താരമാണ് സായ് പല്ലവി. മലയാളത്തിൽ അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായ് പല്ലവി സിനിമാ ലോകത്തെത്തുന്നത്. തുടർന്ന് മലയാളത്തിൽ ചില ചിത്രങ്ങൾ ചെയ്തെങ്കിലും തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ താരം കൂടുതൽ സജീവമാകുകയായിരുന്നു. ഇപ്പോഴിതാ സായ് പല്ലവിക്ക് പിന്നാലെ സഹോദരി പൂജ കണ്ണനും സിനിമാ ലോകത്തേക്ക് ചുവടു വയ്ക്കുകയാണ്.
സ്റ്റണ്ട് സിൽവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയരംഗത്തേക്കെത്തുന്നത്. സമുദ്രക്കനിയാണ് സിനിമയിൽ സുപ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ മലയാളി താരം റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ എ.എൽ വിജയുടെ തിങ്ക് ബിഗ് സ്റ്റുഡിയോ ആണ് ചിത്രം ഒരുക്കുന്നത്. ഡിസംബർ മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക