കർണാടക: കർണാടക അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ജൂനിയർ എൻജിനീയറുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
പിവിസി പൈപ്പിനുള്ളിൽ നിന്ന് എസിബി ഉദ്യോഗസ്ഥർ പണവും സ്വർണാഭരണങ്ങളും പുറത്തെടുക്കുന്നത് വീഡിയോയിൽ കാണാം. ജെഇ ശാന്തഗൗഡ ബിരാദാറിന്റെ കലബുറഗിയിലെ വീട്ടിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന സംശയത്തെത്തുടർന്ന് അഴിമതി വിരുദ്ധ ഏജൻസിയുമായി ചേർന്ന് റെയ്ഡ് നടത്തി. എസിബി എസ്പി മഹേഷ് മേഘന്നവറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് എസിബി സംഘം ബിരാദാറിന്റെ വാതിലിൽ മുട്ടിയത്. ജൂനിയർ എഞ്ചിനീയർ വാതിൽ തുറക്കാൻ 10 മിനിറ്റെടുത്തു, ഈ സമയം കൊണ്ട് കണക്കിൽ പെടാത്ത പണം വീടിന് ചുറ്റും എവിടെയെങ്കിലും ഒളിപ്പിച്ചിരിക്കാമെന്ന് എസിബി വിശ്വസിച്ചു.
തുടർന്ന് ജൂനിയർ എൻജിനീയറുടെ വീടിനുള്ളിലെ പിവിസി പൈപ്പ് മുറിക്കാൻ പ്ലംബറെ വിളിച്ചുവരുത്തി. പ്ലംബർ പൈപ്പ് മുറിച്ച് തുറന്നപ്പോൾ അതിനുള്ളിൽ നിറച്ച പണവും സ്വർണാഭരണങ്ങളും കണ്ടെടുത്തു.
Nothing to see here. Just bundles of cash dropping from a drainpipe at a PWD engineer’s house in Kalaburagi, Karnataka during a raid by anti-corruption bureau agents. (Via @nagarjund) pic.twitter.com/Vh51xa2Q1r
— Shiv Aroor (@ShivAroor) November 24, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക