കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ ഈ അധ്യയന വര്‍ഷം ബി ടെക് ഒന്നാം വര്‍ഷ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം നവംബര്‍ 29ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. കീം 2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസ്സല് രേഖകള്‍, പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in സന്ദര്‍ശിക്കുക. അഡ്മിഷന് ലഭിക്കുകയാണെങ്കില്‍ അന്ന് തന്നെ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടാന്‍ സന്നദ്ധമായിരിക്കണം. ഫോണ്‍: 0497 2780226.
പ്രതികരിക്കാൻ ഇവിടെ എഴുതുക