കിളിമാനൂര്‍: മദ്യലഹരിയിലെത്തി വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍
ശ്രമിച്ച കേസില്‍ മടവൂര്‍ ചെങ്കോട്ടുകോണം, ചരുവിളവീട്ടില്‍ സുനിലി(34)നെ പോലീസ് അറസ്റ്റു ചെയ്തു.
19ന് രാത്രിയിലാണ് സംഭവം. സ്ഥിരം മദ്യപാനിയായ സുനില്‍ വീട്ടിലെത്തി ഭാര്യയെയും മക്കളെയും
മര്‍ദിക്കുന്നതും രാത്രിയില്‍ ഇവരെ വീട്ടില്‍നിന്നു ഇറക്കിവിടുന്നതും പതിവായിരുന്നു.
നിരവധി കേസുകളിലെ പ്രതിയായ ഇയാളെ ഭയന്നുകഴിയുകയായിരുന്ന ഭാര്യയെയും കുട്ടികളെയും
സംഭവദിവസവും മദ്യലഹരിയിലെത്തി വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചു.തുടര്‍ന്ന് കുട്ടികളുടെ പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളുമടക്കം വാരിയിട്ട് കത്തിക്കുയും വീടിന് തീയിടുകയുമായിരുന്നു.
തീ പടര്‍ന്നതോടെ ഭാര്യയും മക്കളും പുറത്തേക്കോടി രക്ഷപ്പെട്ടു. വീട് പൂര്‍ണമായും കത്തിനശിച്ചു. ഒളിവിലായിരുന്ന പ്രതിയെ പള്ളിക്കല്‍ എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ മടവൂരില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക