കാസർകോട്: കാസർകോട് ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗിനിടെ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ച് സീനിയർ വിദ്യാർത്ഥികൾ.
മുടി വെട്ടുന്നതിന്റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് റാഗിംഗ് വിവരം പുറത്തു വന്നത്. മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന.
കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിന് എതിർവശത്തുള്ള കഫറ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്ന് റാഗിംഗിന് ഇരയായ വിദ്യാർത്ഥി പറഞ്ഞു.
എന്നാൽ പരാതി കിട്ടിയിട്ടില്ലെന്നും പരാതി കിട്ടുകയാണെങ്കിൽ നടപടിയെടുക്കാമെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
സ്കൂളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണെന്നും വിദ്യാർത്ഥികളെ ഡാൻസ് കളിപ്പിക്കുകയും, വേഷം കെട്ടിക്കുകയും ചെയ്തതായി വിവരമുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ സംഭവത്തിൽ തനിക്ക് പരാതിയില്ലെന്നാണ് കുട്ടിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക