അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഒരു ദിവസം രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗളി സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലാണ് ഒരു കുഞ്ഞിന്റെ മരണം സംഭവിച്ചത്. അഗളി കതിരമ്പതിയൂരിലെ രമ്യ-അയ്യപ്പന് ദമ്പതിമാരുടെ 10 മാസം പ്രായമായ അസന്യ എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്.
വനാവകാശ നിയമം: 75 അപേക്ഷകള്‍ അംഗീകരിച്ചു; ഒരു മാസത്തിനകം പട്ടയം
മരണപ്പെട്ട കുഞ്ഞ് ഹൃദ്രോഗിയായിരുന്നു. കുറച്ച് ദിവസങ്ങളായി ചികിത്സയിൽ തന്നെ കഴിയുകയായിരുന്നു കുഞ്ഞ്. നേരത്തെ, മൂന്ന് ദിവസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു. ഒരു ദിവസം രണ്ട് ശിശുമരണമാണ് ഉണ്ടായിരിക്കുന്നത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നിരിക്കുന്നത്. ഈ വർഷത്തെ തന്നെ പത്താമത്തെ മരണമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക