ഇന്ത്യയിൽ നിന്ന് സൗദിയിലെത്തുന്നവർക്ക് അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ഇനി നിർബന്ധം. എന്നാൽ, ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലെത്തുന്നവർക്ക് കോവിഡ് വാക്സിൻ നിർബന്ധമില്ല. ഒന്നോ രണ്ടോ വാക്സിൻ സ്വീകരിച്ചാലും ഇനി ഒരു ഡോസ് വാക്സിൻ പോലും ഇതുവരെ സ്വീകരിക്കാത്തവർക്കും സൗദിയിലെത്താം. അതേസമയം, നിലവില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിക്കുകയും തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കും മാത്രമാണ് സൗദിയിൽ പൊതു ഇടങ്ങളിൽ പ്രവേശനം അനുവദിക്കുന്നുള്ളു.
മാത്രമല്ല, സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കോവിഡ് പി.സി.ആര് പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്. യാത്രക്കാർ അവർ യാത്ര ചെയ്യുന്ന വിമാനക്കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ ക്വാറന്റീന് വേണ്ടി അംഗീകരിച്ചിട്ടുള്ള ഹോട്ടലുകളിലോ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക