ഭാവന ഫിറ്റ്നസിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന നടിമാരിലൊരാളാണ് . കൃത്യമായി വർക്ക്ഔട്ട് ചെയ്യുന്ന ഒരാളാണ് ഭാവനയെന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽനിന്നും വ്യക്തമാണ്. ഇപ്പോഴിതാ തന്റെ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാവന.
കഠിനമായ വ്യായാമ മുറകൾ അനായാസം ചെയ്യുന്ന ഭാവനയെയാണ് വീഡിയോയിൽ കാണാനാവുക. ”നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല, നിങ്ങൾ കഠിനമായി പ്രയത്നിക്കുന്നത് നിങ്ങൾക്ക് ലഭിക്കും,” എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ഭാവന കൊടുത്തത്. തന്റെ ട്രെയിനർക്ക് ഭാവന നന്ദിയും പറഞ്ഞിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക